ദില്ലി ഉപമുഖ്യമന്ത്രി  മനീഷ് സിസോദിയെ പ്രതിയാക്കി എഫ് ഐ ആർ

മദ്യനയ അഴിമതിക്കേസിൽ ദില്ലി  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ പ്രതിചേർത്ത്  സിബിഐ  കേസ് എടുത്തു  അഴിമതിക്കേസിൽ മലയാളികളും പ്രതികൾ. സിസോദിയയുടെ വസതി അടക്കം 31 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.

മദ്യനയ  അഴിമതിക്കേസിൽ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയടക്കം 15 പേരെ പ്രതികളാക്കി സിബിഐ കേസെടുത്തു. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്‌ ഒന്നാം പ്രതി.

മുംബൈ മലയാളിയും വ്യവസായിയുമായ    വിജയ് നായർ, തെലങ്കാന കൊകപേട്ടിലുള്ള അരുൺ രാമചന്ദ്ര പിള്ള എന്നിവരാണ് സിബിഐയുടെ   പ്രതിപട്ടികയിലുള്ള മലയാളികൾ .പട്ടികയിൽ അഞ്ചാമതുള്ള   വിജയ് നായർ  മദ്യനയത്തെ സ്വാധീനിച്ചുവെന്നും 14ാം പേരുകാരനായ അരുൺ മദ്യശാല ലൈസൻസിന് ഇടനില നിന്നുവെന്നുമാണ് ആരോപണം.

നവംബർ 17 മുതൽ നടപ്പാക്കിയ മദ്യംനയം വഴി മദ്യശാലകൾക്ക് ചട്ടങ്ങൾ ലംഘിച്ച് ലൈസൻസ് നൽകിയെന്നും സ്വകാര്യമദ്യ ലോബിക്ക് വേണ്ടി ഉന്നത രാഷ്ട്രീയ നേതൃത്വം ഇടപെട്ടുവെന്നും ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് കേസ്.

ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സിബിഐ അന്വേഷണത്തിന് നിർദേശിച്ചിരുന്നു. 31 ഇടങ്ങളിലാണ്  സിബിഐ റെയ്ഡ് നടത്തി.എന്നാൽ   മനീഷ് സിസോദിയെ പിന്തുണച്ച് അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.നേരത്തെ പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് നേരെയും റെയ്ഡ് നടന്നിട്ടുണ്ടെന്നും പക്ഷെ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

 കേജ്‌രിവാളിന്റെയും സിസോദിയയുടെയും തനിനിറം പുറത്തായെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. ബിജെപിയുടെയും ആം ആദ്മി പാർട്ടിയുടെയും കൂട്ടുകച്ചവടം പൊളിഞ്ഞതോടെയാണ് അന്വേഷണം തുടങ്ങിയതെന്ന് കോൺഗ്രസ് ആരോപിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News