വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ സമരത്തെ അപമാനിച്ച കെ സുരേന്ദ്രന്റെ നടപടിയെ തള്ളി വി മുരളീധരൻ

വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ സമരത്തെ അപമാനിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നടപടിയെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. കൂടംകുളം സമരത്തിന് പിന്നിലുള്ളവരാണ് വിഴിഞ്ഞം സമരത്തിന് പിന്നിലെന്നും സംശയം ഉന്നയിച്ച സുരേന്ദ്രന്റെ അഭിപ്രായമാണോ തങ്ങളുടെത്തുമെന്ന ചോദ്യത്തിന് സർക്കാർ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നതാണ് തന്റെ നിലപാടെന്നാണ് മുരളീധരന്റെ മറുപടി.

വിഴിഞ്ഞത്തെ  അദാനി തുറമുഖം, നിർമ്മാണം നിർത്തിവെച്ച് ആഘാത പഠനം നടത്തണമെന്ന് തീരദേശ വാസികളുടെ ആവശ്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചൊടിപ്പിച്ചത് .  മോദിയുടെയും അമിത്ഷായുടെയും  ഉറ്റ ചങ്ങാതിയുടെ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവരാണെന്ന സംശയവും ,  വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന സംശയവുമാണ് കെ സുരേന്ദ്രൻ നേരത്തെ പ്രകടിപ്പിച്ചത്.

എന്നാൽ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലായിരുന്നു വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.  മുഖ്യമന്ത്രി ചർച്ച ചെയ്യട്ടെ  എന്നതാണ് തന്റെ നിലപാട് മുരളീധൻ വിശദീകരിച്ചു. ഒപ്പം കെ സുരേന്ദ്രന്റെ വാദത്തെ തള്ളുകയും ചെയ്തു.

സാധാരണക്കാരുടെ പ്രശ്നങ്ങളല്ല തങ്ങളുടെ അജണ്ട എന്ന് ബിജെപി   കേന്ദ്രം നേതൃത്വത്തിന്റെ അതേ നിലപാടാണ് വിഴിഞ്ഞത്തെ  മത്സ്യത്തൊഴിലാളികളുടെ സമരത്തെ തള്ളി അദനിക്കായി  ബിജെപി സംസ്ഥാന നേതൃത്വവും  സ്വീകരിച്ചിരിക്കുന്ന നിലപാട് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News