നൻപകൽ നേരത്തെ മകന്റെ മയക്കം; വിഡിയോ പങ്കുവച്ച് പിഷാരടി

കൊമേഡിയൻ, നടൻ, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനാണ് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് പിഷാരടി പങ്കുവച്ച മകന്റെ വിഡിയോ ആണ്. പകൽ നേരത്ത് ഉറക്കം തൂങ്ങുന്ന തന്റെ ഇളയ മകന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.

മമ്മൂട്ടിയുടെ പുതിയ ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ എന്ന കാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. ഉറക്കം തൂങ്ങി ചാരിയിരുന്നു ഉറങ്ങുന്ന കുഞ്ഞിനെയാണ് വിഡിയോയിൽ കാണുന്നത്. തട്ടിവിളിക്കുമ്പോൾ കഷ്ടപ്പെട്ട് എഴുന്നേറ്റിരിക്കാനും കുഞ്ഞ് ശ്രമിക്കുന്നുണ്ട്. എന്തായാലും രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News