വിഴിഞ്ഞം ചര്‍ച്ച അവസാനിച്ചു; സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളിലും പരിഹാരം കാണും: മന്ത്രി വി.അബ്ദുറഹിമാന്‍

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ച തൃപ്തികരമായി അവസാനിച്ചു. ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ വിശദമായി പരിശോധിച്ചെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് സമരക്കാരെ അറിയിച്ചിട്ടുണ്ട്.

തുറമുഖവുമായി ബന്ധപ്പെട്ടെ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച മണ്ണെണ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്രമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. സമരം നിര്‍ത്തിവയ്ക്ഖണമെന്ന് സര്‍ക്കാര്‍ അവരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള 300 ഓളം വീടുകളുടെ നിര്‍മാണത്തിന് തടസം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്നും മന്ത്രി പറഞ്ഞു.

രണ്ടരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അനുകൂല പ്രതികരണമാണ് മന്ത്രിമാരില്‍ നിന്നുണ്ടായതെന്ന് സമരസമിതി നേതാവും ലത്തീന്‍ അതിരൂപത വികാരിയുമായ ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു. സമരസമിതി നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മന്ത്രിമാരായ ആന്റണി രാജു, അബ്ദുറഹ്മാന്‍ എന്നിവരെ കൂടാതെ തിരുവനന്തപുരം ജില്ലാ കളക്ടര്‍, ഫിഷറീസ് വകുപ്പ് മേധാവിമാര്‍ എന്നിവരും സംബന്ധിച്ചു.

രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമരക്കാരെ പ്രതിനിധീകരിച്ച് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ 9 അംഗ സംഘം ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പുനരധിവാസമടക്കം ക്ഷേമ പദ്ധതികളില്‍ ഊന്നി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ആകുമോ എന്നാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News