ഇടുക്കിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി ചിന്നക്കനാലിൽ ദുരുഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുൺ ആണ് മരിച്ചത്. 21 കാരനായ തരുണിനെ വീടിൻ്റെ പിൻഭാഗത്ത് കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹം സമീപത്തെ ജനലുമായി തുടൽ ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലായിരുന്നു. സമീപത്ത് നിന്ന് ഒരു വലിയ വടിയും പോലീസ് കണ്ടെടുത്തു. പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ അസ്വാഭാവികത സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

രാവിലെ 9 മണിയോടെ തരുൺ പ്രദേശത്തു കൂടി അമിതവേഗതയിൽ സ്കൂട്ടർ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ല എന്നു പറയപ്പെടുന്നു.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും ശാന്തൻപാറ പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News