കളവ് കയ്യോടെ പിടിക്കപ്പെട്ട നിലയ്ക്ക് കോൺഗ്രസ്സ് നേതാക്കൾ അവർ വിഡ്ഢികളാക്കാൻ നോക്കിയ ജനങ്ങളോട് മാപ്പ് പറഞ്ഞ് പോകുന്നതാണ് സാമാന്യ മര്യാദ”: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

“കളവ് കയ്യോടെ പിടിക്കപ്പെട്ട നിലയ്ക്ക് കോൺഗ്രസ്സ് നേതാക്കൾ അവർ വിഡ്ഢികളാക്കാൻ നോക്കിയ ജനങ്ങളോട് മാപ്പ് പറഞ്ഞ് പോകുന്നതാണ് സാമാന്യ മര്യാദ”യാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്

കളവുകൾ കൊണ്ട് കോട്ടകെട്ടാനും, ഒരു ലജ്ജയുമില്ലാതെ നാടകം കളിക്കാനും , ഇതെല്ലാം തുറന്ന് കാട്ടപ്പെടുമ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ വെളുക്കെ ചിരിക്കാനും കഴിയുന്ന സംസ്കാരത്തിന്റെ പേര് കൂടിയാണ് കോൺഗ്രസ്.

വയനാട് എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതിന് ശേഷം കൽപ്പറ്റ എം.എൽ.എ മുതൽ വയനാട് എം.പിവരെയുള്ളവർ ഒഴുക്കിയ ആ മുതലകണ്ണീർ അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഉമ്മൻ ചാണ്ടിയെപ്പോലുള്ളവർ തകർന്നു കിടന്ന ആ ഗാന്ധിചിത്രത്തിന് മുമ്പിൽ വിങ്ങിപ്പെട്ടി നിന്ന ആ രംഗം ആർക്കാണ് മറക്കുവാൻ കഴിയുക.

കോൺഗ്രസുകാരെ സംബന്ധിച്ച് ഈ ഉളുപ്പില്ലായ്മയ്ക്ക് തലമുറ വ്യത്യാസമില്ല എന്ന് കൂടിയാണ് മാളോകർക്ക് ബോധ്യപ്പെടുന്നത്. ഉമ്മൻചാണ്ടി മുതൽ സോഷ്യൽമീഡിയയിൽ മാത്രം മേൽവിലാസമുള്ള ‘നേതാക്കൾ’ വരെയുള്ളവരുടെ അഭിനയപാടവം കഴിയുന്ന നിലയിൽ അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

കളവ് കയ്യോടെ പിടിക്കപ്പെട്ട നിലയ്ക്ക് എല്ലാ കള്ളന്മാരും അവർ വിഡ്ഢികളാക്കാൻ നോക്കിയ ജനങ്ങളോട് മാപ്പ് പറഞ്ഞ് പോകുന്നതാണ് സാമാന്യ മര്യാദ. വയനാട് എം.പിയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. കെ.സി.വേണുഗോപാലെല്ലാം കീ കൊടുത്ത് വിടുന്ന പാവയോട് നമുക്ക് ക്ഷമിക്കാം.

ഡൽഹിയിൽ നിന്ന് ആഘോഷിച്ച് കൊണ്ടുവന്ന് ഒരു ചടങ്ങ് പോലെ വയനാട്ടിൽ പ്രദർശനത്തിന് വയ്ക്കുന്ന ആ റിമോർട്ട് കൺട്രോൾ പാവ ഒരു ആകർഷണവുമില്ലാത്ത കൗതുക വസ്തുവാണെന്ന് മാളോകർക്ക് ബോധ്യപ്പെടുത്തി കൊടുത്ത കെ.സി വേണുഗോപാലിനോടും നമുക്ക് പൊറുക്കാം.

ഗാന്ധിയൻ നിലപാടുകൾ പണ്ടേ മറന്ന കോൺഗ്രസുകാർ ഗാന്ധിയെ നിന്ദിച്ചു എന്ന് പറയുന്നതിൽ ഒരു പതിരുമില്ല. ജീവിച്ചിരുന്നപ്പോൾ തന്നെ കോൺഗ്രസിനെ പിരിച്ചു വിടണമെന്ന് പറഞ്ഞ ഗാന്ധിജിക്ക് കാര്യങ്ങൾ അന്നേ തിരിഞ്ഞിരുന്നു, നമ്മളാണ് വൈകി പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News