Uttar Pradesh : നാണം കെട്ട് യോ​ഗിയുടെ യുപി

ഉത്തർപ്രദേശിൽ (Uttar Pradesh) ഗർഭിണിയെ കൂട്ടബലാൽസംഗം ചെയ്തു. ബറോലി സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം തടവിൽ വെച്ചായിരുന്നു ബലാൽസംഗം. എന്നാല്‍, 80,000 രൂപക്ക് യുവതിയെ വിറ്റതാണെന്ന വിചിത്രവാദമാണ് ബന്ധുക്കള്‍ നിരത്തുന്നത്. വിഷയത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഉത്തരേന്ത്യയില്‍ ഭൂചലനം ; ലഖ്‌നൗവില്‍ 5.2 തീവ്രത രേഖപ്പെടുത്തി

ഉ​ത്ത​ർ​പ്ര​ദേ​ശിൽ ഭൂചലനം. ല​ഖിം​പൂ​രി​ന് സ​മീ​പ​മു​ള്ള ബാ​റാ​യ്ച്ച് പ്ര​ദേ​ശ​ത്താണ് ഭൂ​ച​ല​നം അനുഭവപ്പെട്ടത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.2 തീ​വ​ത്ര രേ​ഖ​പ്പെ​ടു​ത്തി​.

ലഖ്‌നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയിൽ പു​ല​ർ​ച്ചെ 1.12നാ​ണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആ​ള​പാ​യ​മോ നാ​ഷ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. 82 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നേ​രിയ തോ​തി​ലെ​ങ്കി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 12.55ഓടെ ഉത്തരാഖണ്ഡിലെ പിതോരാഗഡ് മേഖലയിലും 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel