Wayanad : ഗാന്ധി ചിത്രം തകർത്ത കേസ്‌ ; കൂടുതൽ പ്രതിരോധത്തിലായി കോൺ​ഗ്രസ്

രാഹുൽ ഗാന്ധി (rahul gandhi) എം പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസിൽ പ്രതികളിൽ സർക്കാർ ഉദ്യോഗസ്ഥരും.കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനയായ എൻജിഒ അസോസിയേഷൻ വയനാട്‌ ജില്ലാ സെക്രട്ടറിയും ജോയിന്റ്‌ സെക്രട്ടറിയുമാണ്‌ കേസിലെ പ്രധാന പ്രതികൾ.

രാഹുലിന്റെ ഓഫീസിൽ ഗാന്ധിചിത്രം തകർത്ത പ്രതികളിൽ കോൺഗ്രസ്‌ അനുകൂല സർവീസ്‌ സംഘടനയായ എൻജിഒ അസോസിയേഷൻ വയനാട്‌ ജില്ലാ സെക്രട്ടറിയും ജോയിന്റ്‌ സെക്രട്ടറിയും ഉൾപ്പെടുന്നു.പ്രതി കെ എ മുജീബാണ്‌ ജില്ലാ സെകട്ടറി.

മൃഗസംരക്ഷണ വകുപ്പിൽ അസിസ്‌റ്റന്റ്‌ ഫീൽഡ്‌ ഓഫീസറാണ്‌. ബത്തേരി ഓടപ്പള്ളം സബ്‌സെന്റിലാണ്‌ ജോലി.മറ്റൊരുപ്രതി രാഹുലിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ കെ ആർ രതീഷ്‌കുമാർ അസോസിയേഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയാണ്‌.

റവന്യു വകുപ്പിൽ ക്ലർക്കായ രതീഷ്‌കുമാർ ഡെപ്യൂട്ടേഷനിലാണ്‌ രാഹുലിന്റെ പിഎ ആയത്‌. സർക്കാർ ജീവനക്കാരായ ഇവരുടെ നേതൃത്വത്തിലാണ്‌ രാഷ്‌ട്രപിതാവിന്റെ ചിത്രം എറിഞ്ഞുടച്ചത്‌.

അതേസമയം രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ ടി സിദ്ദിഖ്‌ എംഎൽഎയുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ അഡ്‌ഹോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ നാല്‌ കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിലായത്തോടെ ഗൂഢാലോചന പുറത്തുവരികയാണ്.

എംപിയുടെ പിഎ ഉൾപ്പെടെയാണ്‌ അറസ്റ്റിലായത്‌. രാഷ്‌ട്രപിതാവിന്റെ ചിത്രം തകർത്ത്‌ എസ്‌എഫ്‌ഐക്കാരുടെമേൽ ആരോപിക്കുകയായിരുന്നു. ഗാന്ധിജിയുടെ ചിത്രം തകർക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കൾക്കെതിരെയും നടപടിയെടുക്കണമെന്ന്‌ എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News