
ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ആരാധകര്‍ക്ക് നല്‍കിയത് കാല്‍ക്കോടി ടിക്കറ്റുകള്‍. ലോകകപ്പ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം ഒരുക്കി ഫിഫ. മൊത്തം ഉള്ള 30 ലക്ഷം ടിക്കറ്റുകളില്‍ ഇരുപത്തിഅഞ്ചു ലക്ഷം ആരാധകരാണ് ഇതുവരെ ടിക്കറ്റുകള്‍ സ്വന്തമാക്കിയത്.
അഞ്ച് ലക്ഷം ടിക്കറ്റുകളാണ് ഇനി വില്‍പ്പനക്കായി ബാക്കിയുള്ളത്. അവസാന വട്ട ടിക്കറ്റ് വില്‍പന തീയതികള്‍ സെപ്തംബര്‍ അവസാനം ആകും ഫിഫാ പ്രഖ്യാപിക്കുക.
ടിക്കറ്റ് ലഭിക്കാത്തവര്‍ക്കു അവസാനം നടക്കുന്ന വില്‍പന ഘട്ടത്തില്‍ ടിക്കറ്റുകള്‍ നേടാനാകും, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ടിക്കറ്റുകള്‍ അനുവദിക്കുകയും പണമടച്ച ഉടന്‍ ടിക്കറ്റുകള്‍ സ്ഥിരീകരിക്കുകയും ചെയ്യുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്. അവസാന നിമിഷത്തെ വില്‍പ്പന ഘട്ടം ആരംഭിക്കുന്നതോടെ ദോഹയില്‍ കൗണ്ടര്‍ വില്‍പ്പനയും ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here