പൊലിസിനെതിരെ ഭീഷണിയുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ്

പൊലിസിനെതിരെ ഭീഷണിയുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍. ആവിക്കല്‍ അക്രമ സമരത്തെ നേരിട്ട പൊലീസുകാരെയാണ് ഭീഷണിപ്പെടുത്തിയത്. ‘പോലീസുകാരുടേയും കുടുംബാഗങ്ങളുടെയും വിവരങ്ങള്‍ എടുത്ത് വെച്ചിട്ടുണ്ടെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് ഉദ്ഘാടനം ചെയ്ത ആവിക്കല്‍ യു ഡി എഫ് ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ഭീഷണി പ്രസംഗം

വെള്ളിയാഴ്ച രാത്രി കോഴിക്കോട് ആവിക്കല്‍ നടന്ന യു ഡി എഫ് ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ഡി സി സി പ്രസിഡന്റ് പോലീസുകാരെ ഭീഷണിപ്പെടുത്തിയത്. ആവിക്കല്‍ സമരത്തെ നേരിട്ട പോലീസുകാരുടേയും കുടുംബാഗങ്ങളുടെയും വിവരങ്ങള്‍ എടുത്ത് വെച്ചിട്ടുണ്ടെന്നായിരുന്നു കെ പ്രവീണ്‍കുമാറിന്റെ ഭീഷണി. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രവീണ്‍കുമാറിന്റെ ഭീഷണി പ്രസംഗം

നിര്‍ദ്ദിഷ്ട ആവിക്കല്‍ മലിന ജല ശുദ്ധീകരണ പ്ലാന്റിനെതിരായ സമരം യു ഡി എഫ് ഏറ്റെടുത്തതായി ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.

റോഡ് ഗതാഗതം തടസ്സപ്പെടുത്തി സംഘം ചേര്‍ന്നതിന് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News