അധ്യാപകനെതിരെ പോക്‌സോ കേസ്; പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന ശബ്ദ സന്ദേശം കൈരളി ന്യൂസിന്

വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി സ്‌കൂളിലെ അധ്യാപകനായ ഹരി ആര്‍ വിശ്വനാഥനെതിരെയാണ് കേസെടുത്തത്. എന്‍എസ്എസ് ക്യാമ്പില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ഫോണ്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ പറയുന്നു. മുമ്പും സമാന പരാതികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയായ അധ്യാപകന്‍ ബിജെപി അനുകൂല അധ്യാപക സംഘടന ജില്ലാ ഭാരവാഹിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News