V. Sivankutty : ലിംഗ നീതി, ലിംഗ തുല്യത എന്നിവ മുൻനിർത്തി പാഠപുസ്തകം ഓഡിറ്റ് ചെയ്യും : മന്ത്രി വി ശിവന്‍കുട്ടി

ലിംഗ നീതി, ലിംഗ തുല്യത എന്നിവ മുൻനിർത്തി പാഠപുസ്തകം ഓഡിറ്റ് ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി (V. Sivankutty). ചിലർ എന്തിനാണ് ലിംഗ സമത്വത്തെ ഭയപ്പെടുന്നതെന്നറിയില്ല. ആണും പെണ്ണും അടുത്തിരുന്നാൽ ഒന്നും സംഭവിക്കില്ല. സംസ്കാരത്തെ കുറിച്ച് അറിയാത്തവരാണ് അബദ്ധ പ്രസ്താവനകൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ജെന്റർ ന്യൂട്രാലിറ്റി വിഷയത്തിൽ ലീഗ് നേതാക്കളെ വിമർശിച്ച് ശൈലജ ടീച്ചർ ( k k shylaja teacher). ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വത്തെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ചില നേതാക്കൾ സംസാരിക്കുന്നത്. പുരുഷൻ പുരുഷനെ പീഡിപ്പിച്ചാൽ എങ്ങനെ കേസെടുക്കുമെന്നാണ് ഇവരുടെ ചോദ്യം . ഇത്തരം പ്രസ്താവനകളെ ജനം തളളിക്കളയുമെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു.

അതേസമയം മട്ടന്നൂർ നഗരസഭയില്‍ പോളിംഗ് തുടരുന്നു. എൽഡിഎഫ് ചരിത്രവിജയ പ്രതീക്ഷ പുലര്‍ത്തുമ്പേള്‍ കൂടുതൽ വാർഡുകളിൽ വിജയിക്കാനാണ് യുഡിഎഫ് ശ്രമം. 35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ്. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കുമെന്ന് കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News