Banana pachadi : ഓണമിങ്ങ് എത്താറായല്ലോ…. ഓണത്തിന് മധുരംകിനിയും ഏത്തയ്ക്കാ പച്ചടി ട്രൈ ചെയ്താലോ ?

ചിങ്ങം പുലര്‍ന്നു. ഓണം ഇങ്ങ് എത്താറായി. ഓണത്തിന് സദ്യയ്ക്ക് സ്പെഷ്യല്‍ ഏത്തയ്ക്കാ പച്ചടി തയാറാക്കിയാലോ ?

ചേരുവകള്‍

നല്ലതുപോലെ പഴുത്ത് വട്ടത്തില്‍ അരിഞ്ഞ ഏത്തന്‍ പഴം –  2 കപ്പ്

പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്  –  4 എണ്ണം

ചെറിയ ഉള്ളി –   4 എണ്ണം

തിരുമ്മിയ തേങ്ങ – 1 കപ്പ്

മുളക് പൊടി  –  ½ ടീ സ്പൂണ്‍

മഞ്ഞള്‍ പൊടി  –  ¼ ടീ സ്പൂണ്‍

കടുക് – 1 ടീ സ്പൂണ്‍

വറ്റല്‍ മുളക് – 4 എണ്ണം

കറിവേപ്പില, എണ്ണ, ഉപ്പ് – ആവശ്യത്തിന്

പുളിയില്ലാത്ത തൈര്‍ – 1 കപ്പ്

പഞ്ചസാര – ½ ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അരിഞ്ഞ നേന്ത്രപ്പഴം മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് ഇവ വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ തേങ്ങ, പച്ചമുളക്, ഉള്ളി, കടുക്, കറിവേപ്പില ഇവ നല്ലതുപോലെ അരച്ച് പഴത്തില്‍ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തണുത്തശേഷം തൈരും പഞ്ചസാരയും ചേര്‍ക്കുക. ഇതില്‍ എണ്ണയില്‍ വറ്റല്‍ മുളക്, കടുക്, കറിവേപ്പില ഇട്ട് താളിച്ച് ചേര്‍ക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News