ADVERTISEMENT
ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ ലീഗ് നിലപാടിന് കീഴ്‌പ്പെട്ട് നിലപാട് മാറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിഎംഎ സലാമിന്റെ പ്രസ്താവനയെ താന്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് സതീശന്‍. എന്നാല്‍, സലാമിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെന്നായിരുന്നു സതീശന്റെ ഇന്നലത്തെ നിലപാട്. അതേസമയം, ലീഗ് നേതാക്കളുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് സിപിഐഎം നേതാക്കളും രംഗത്തെത്തി.
ഇന്നലെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വി ഡി സതീശന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്നാല്‍, വിഷയത്തില്‍ ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നാണ് ഇന്നത്തെ സതീശ പക്ഷം. പിഎംഎ സലാമിന്റെ പ്രസ്താവനയെ താന്‍ തള്ളക്കളഞ്ഞിട്ടില്ലെന്നും സതീശന്‍ മലപ്പുറത്ത് വ്യക്തമാക്കി.
ലിംഗ നീതി, ലിംഗ തുല്യത എന്നിവ മുന്‍നിര്‍ത്തി പാഠപുസ്തകം ഓഡിറ്റ് ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സംസ്‌കാരത്തെ കുറിച്ച് അറിയാത്തവരാണ് അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.
ലീഗ് നേതാക്കളെ വിമര്‍ശിച്ച് ശൈലജ ടീച്ചറും രംഗത്തെത്തി. ലിംഗസമത്വത്തെ കുറിച്ച് ഒരു ധാരണയുമില്ലാതെ നടത്തുന്ന പ്രസ്താവനകളെ ജനം തളളിക്കളയുമെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.