Whatsapp : വാട്ട്‌സ്ആപ്പില്‍ അയച്ച മെസ്സേജ് അബദ്ധത്തില്‍ ഡിലീറ്റ് ചെയ്‌തോ? വിഷമിക്കേണ്ട… പുതിയ അപ്‌ഡേഷനില്‍ മെസ്സേജ് തിരിച്ചെടുക്കാം

അബദ്ധത്തില്‍ നീക്കം ചെയ്ത് പോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുന്ന സംവിധാനം അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ്ആപ്പ് ( Whatsapp) .  അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് കുഴപ്പത്തിലാകാതിരിക്കാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ‘( Delete For Everyone ) ഫീച്ചര്‍ വാട്ട്‌സപ്പിന് ഇപ്പോള്‍ ഉണ്ട്. ഗൂഗിള്‍ ബീറ്റാ പ്രോഗ്രാം വഴി തിരഞ്ഞെടുത്ത ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാവും.

വാട്സാപ്പിന്റെ അണിയറ നീക്കങ്ങള്‍ വളരെ നേരത്തെ തന്നെ പുറത്തുവിടാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫീച്ചര്‍ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംവിധാനം വഴി ഉപഭോക്താവിന് താന്‍ നീക്കം ചെയ്ത സന്ദേശം തിരിച്ചെടുക്കാന്‍ സാധിക്കും.

ഇതിനായി ഒരു അണ്‍ഡു (UNDO) ബട്ടന്‍ ഉണ്ടാവും. Delete For Me ബട്ടന്‍ വഴി നീക്കം ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഈ സൗകര്യം പ്രയോജനകരമാവും. എന്നാല്‍ ഉപഭോക്താവിന്റെ ചാറ്റ് വിന്‍ഡോയിലെ സന്ദേശമാണ് ഈ രീതിയില്‍ തിരിച്ചെടുക്കാനാവുക. Delete For Everyone എന്ന ബട്ടന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ മറുപുറത്തുള്ളവരുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടാവും.

അണ്‍ഡു ബട്ടന്‍ ഉപയോഗിച്ച് ഈ സന്ദേശം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അയച്ചയാളിന്റെ ചാറ്റ് വിന്‍ഡോയില്‍ മാത്രമേ ആ സന്ദേശം തിരികെയെത്തുകയുള്ളൂ. ഇങ്ങനെ തിരിച്ചെടുക്കുന്ന സന്ദേശങ്ങള്‍ പിന്നീട് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ബട്ടന്‍ ഉപയോഗിച്ച് എല്ലാവരില്‍ നിന്നും നീക്കം ചെയ്യാനും സാധിച്ചേക്കും.

Whats app: ആരുമറിയാത ഗ്രൂപ്പില്‍ നിന്നും എക്സിറ്റ് ആകാം; ഓണ്‍ലൈന്‍ കാണിക്കില്ല; പുതിയ കിടിലന്‍ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്

പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്. ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറയ്ക്കുക, മറ്റ് അംഗങ്ങള്‍ അറിയാതെ ഗ്രൂപ്പുകളില്‍ നിന്ന് നിശബ്ദമായി പുറത്ത് കടക്കുക, ചില മെസേജുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് തടയുക തുടങ്ങിയ ഫീച്ചറുകളാണ് പുതിയതായി വരുന്നത്.

എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറുകള്‍ ഉടന്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ഫിച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം പുറത്ത് വിട്ടത്.

നേരത്തെ പുതിയ 7 ഫീച്ചറുകൾ(features) വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു.  ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റ(data)യാണ് ഇത്തരത്തിൽ ലഭ്യമാവുക.

‘ഓൺലൈൻ’ സ്റ്റാറ്റസ് ഇൻഡിക്കേറ്റർ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തിരഞ്ഞെടുക്കാം. ഈ ആവശ്യം സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ നിരന്തരം ചോദിച്ചിരുന്നതാണ്. ഉപയോക്താക്കൾക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് കാണേണ്ടവരെ  All Users, Contacts Only, Nobody എന്നിങ്ങനെ തിരഞ്ഞെടുക്കാം.

ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസു(status)കൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക. സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.

View Once ആയിട്ട് അയക്കുന്ന മെസേജുകള്‍ അയച്ചയാള്‍ ബ്ലോക്ക് ചെയ്യുകയാണെങ്കില്‍ ഇനി മുതല്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ സാധിക്കില്ല. View Once എന്ന ഫീച്ചറിന്റെ പോരായ്മ ആയിരുന്നു അത് സ്ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിക്കാമെന്നത്.

വാട്ട്‌സ് ആപ്പ് സ്റ്റോറേജ്(storage) മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.
വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.
ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്ലാം തങ്ങളുടെ ഫോൺ നമ്പർ കാണാമെന്നത് ഇനി സ്വയം തീരുമാനിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News