Governor : ഗവർണർക്കെതിരെ പ്രമേയം പാസാക്കി സെനറ്റ്

ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി ഉത്തരവിനെതിരെ പ്രമേയം പാസാക്കി കേരള സര്‍വകലാശാല സെനറ്റ്. ഗവർണർ (Governor) ഇറക്കിയ ഉത്തരവ് പിൻവലിക്കണം. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയുള്ള പുതിയ ഉത്തരവ് ഇറക്കണം. കീ‍ഴ്വ‍ഴക്കം ചൂണ്ടിക്കാട്ടി സെനറ്റ് തീരുമാനം ഗവർണറെ അറിയിക്കും.

യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രതിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സെര്‍ച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവ‍ര്‍ണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമ‍ര്‍ശനമാണ് യോഗത്തിൽ ഉയർന്നത്.

തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലരോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്.

അതേസമയം കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ വി സിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി പാർട്ടി കേഡറായി പ്രവർത്തിക്കുന്നുവെന്നും താൻ ചാൻസലർ ആയിരിക്കുമ്പോൾ അത് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News