വിഴിഞ്ഞം (Vizhinjam) സമരം അഞ്ചാം ദിവസവും തുടരുന്നു.സമരക്കാർ ഇന്നും തുറമുഖത്തിനകത്ത് കടന്നു. നിർമ്മാണ മേഖലയിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തില്‍ മന്ത്രിമാരുമായി സമരസമിതി നടത്തിയ ചര്‍ച്ചയില്‍ പ്രാഥമിക ധാരണയായിട്ടുണ്ട്. സമരക്കാരുടെ 7 ആവശ്യങ്ങളില്‍ 5 ആവശ്യങ്ങളിലും ധാരണയായി. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയെന്ന് ലത്തീന്‍സഭ പ്രതിനിധികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായി തുടര്‍ചര്‍ച്ച നടത്തുമെന്നും ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍പ്പാക്കാനായി ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. സമരക്കാരുടെ 7 ആവശ്യങ്ങളില്‍ 5 ആവശ്യങ്ങളിലും ധാരണയായി. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തിയെന്ന് ലത്തീന്‍സഭ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.
മണ്ണെണ്ണയുടെ കാര്യം സാമ്പത്തിക ബാധ്യത വരുന്ന വിഷയമായതിനാല്‍ മുഖ്യമന്ത്രിയോട് കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. മുഖ്യമന്ത്രിയായി തുടര്‍ച്ച നടത്തുമെന്നും ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
അതേസമയം ആവശ്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കുംവരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ സമരം പ്രകോപനങ്ങളിലേക്ക് പോകില്ലെന്ന് സമരക്കാര്‍ ഉറപ്പുനല്‍കിയതായി മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.
മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമരക്കാരെ പ്രതിനിധീകരിച്ച് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ 9 അംഗ സംഘം ആണ് പങ്കെടുത്തത്. ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിനാല്‍ തീവ്ര സമരത്തില്‍ നിന്ന് ലത്തീന്‍സഭ പിന്‍മ്മാറുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി നടത്തുന്ന തുടര്‍ച്ച ചര്‍ച്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് സമരസമിതിയുടെ മടക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here