പി എം എ സലാമിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ; ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം

‘ആണും പെണ്ണും തമ്മില്‍ കണ്ടാലോ അടുത്തിരുന്നാലോ ഉടനെ കാമവികാരമുണരുകയും ലീഗിക, സോറി, ലൈംഗിക ബന്ധത്തില്‍ കലാശിക്കുകയും ചെയ്യുമെന്ന് ആണയിടുന്ന ഭരദ്വാജ മഹര്‍ഷി-പരാശരമഹര്‍ഷി തുല്യരായ എല്ലാവര്‍ക്കും സലാം!’

പിഎംഎ സലാമിന്റെ മഹത്തായ പ്രസ്ഥാവനകള്‍ക്ക് ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം. ആണും പെണ്ണും അടുത്തിരിന്നാല്‍ അപ്പോള്‍ കാമമുണരുമെന്ന് പറയുന്നവര്‍ ഇതു പോലുള്ള ചുട്ട മറുപടികള്‍ക്ക് അര്‍ഹരാണ്.

‘തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവന്‍ കാമിച്ചു എന്ന ചലച്ചിത്ര ഗാനത്തിലെ പരാശരന് കാമമുദിച്ചത് സത്യവതി തൊട്ടടുത്തിരുന്നു എന്ന കാരണത്താല്‍ മാത്രമാണ്. അന്നേരം പരാശരനോട് സത്യവതി ചോദിക്കുന്ന ചോദ്യം മറ്റൊരു ചലച്ചിത്ര ഗാനത്തിലുണ്ട്: – അയ്യയ്യേ! ഈ മുനിമാരിത്തരമാളുകളാണോ’?

അതെ അതു തന്നെയാണ് പലരും എസ് സുധീപിന്റെ ഫേസ്ബുക്ക പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ വന്നു ചോദിക്കുന്നത് ഈ ലീഗ്കാര് ഇത്തരമാളുകളാണോ?

കഴിഞ്ഞദിവസം സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് അപകടകരമാണെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ ഫ്രീ സെക്‌സിന് വഴി തെളിക്കും’ എന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ.സലാം ഒരു പ്രസ്താവന നടത്തിയിരുന്നു. ‘ആണ്‍കുട്ടിയും മുതിര്‍ന്നയാളും ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എന്തിനെന്നും മതമൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നുമായിരുന്നു എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എം കെ മൂനീറിന്റെ പ്രസ്താവന.

ഈ രണ്ടു നേതാക്കളുടെ പ്രസ്താവനകളെ ആണും പെണ്ണും തമ്മില്‍ കണ്ടാലോ അടുത്തിരുന്നാലോ ഉടനെ കാമവികാരമുണരുകയും ലൈംഗിക ബന്ധത്തില്‍ കലാശിക്കുകയും ചെയ്യുമെന്ന് ആണയിടുന്ന ഭരദ്വാജ മഹര്‍ഷി-പരാശരമഹര്‍ഷി എന്നിവരോട് ഉപമിക്കുകയാണ് സാമൂഹ്യ നിരീക്ഷകന്‍ എസ് സുധീപ്.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം

ഋഷിതുല്യരായ ചില രാഷ്ട്രീയക്കാർ ഇന്നും ശേഷിക്കുന്നുണ്ട്.
അതിനു മുമ്പ് രണ്ടു മഹർഷിമാരുടെ കഥ പറയാം.
ഒന്നാമത്തേത് ഭരദ്വാജ മുനി.
വ്രതനിഷ്ഠനായ ഭരദ്വാജൻ ഒരു ദിവസം ഗംഗയിൽ കുളിക്കാൻ ചെന്നു.
അന്നേരമവിടെ കുളിച്ചു കൊണ്ടിരുന്ന ഘൃതാചി എന്ന സുരസുന്ദരിയെക്കണ്ടതും മുനി കാമവികാരഭരിതനാവുകയും സ്ഖലനം സംഭവിക്കുകയും ചെയ്തു.
ആ ശുക്ലം മുനി ഒരു ദ്രോണത്തിൽ (കുടത്തിൽ) ആക്കി. അങ്ങനെ ജനിച്ചതാണ് ദ്രോണൻ.
അടുത്തത് പരാശര മഹർഷി.
പരാശരനൊരിക്കൽ ഗംഗാനദി കടക്കാനെത്തി.
സത്യവതിയായിരുന്നു തോണിക്കാരി.
കടത്തുവഞ്ചിയിൽ അടുത്തിരുന്ന പരാശരൻ കാമപരവശനായി.
കാമപൂർത്തിക്കായി തുനിഞ്ഞ പരാശര മഹർഷിയെ സത്യവതി തടഞ്ഞു:
– ഭഗവാനേ, നോക്കൂ! ആറ്റിൽ മഹർഷിമാർ ഇരുകരകളിലും നിൽക്കുന്നു. ഈ പച്ചപ്പകലോ നാം ക്രീഡിക്കുന്നത്! ഈ ജനങ്ങൾക്കു മുമ്പിൽ വച്ചോ? പാടില്ല!
ഉടനെ മഹർഷി മഞ്ഞ് സൃഷ്ടിച്ച് ആ മറയ്ക്കുള്ളിൽ വച്ച് സത്യവതിയുമായി ക്രീഡയ്ക്കു തയ്യറായി.
അന്നേരം തന്റെ കന്യകാത്വം നഷ്ടപ്പെടുന്നതിനെച്ചൊല്ലി സത്യവതി വിഷാദവതിയായി.
തനിക്കു കാമപൂർത്തി വരുത്തിയാൽ സത്യവതി കന്യകയായിത്തന്നെ തുടരുമെന്ന് പരാശരൻ അവളെ അനുഗ്രഹിച്ചു.
അങ്ങനെ പരാശരന് സത്യവതിയിൽ ജനിച്ചവനാണ് വേദവ്യാസൻ.
തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു എന്ന ചലച്ചിത്ര ഗാനത്തിലെ പരാശരന് കാമമുദിച്ചത് സത്യവതി തൊട്ടടുത്തിരുന്നു എന്ന കാരണത്താൽ മാത്രമാണ്.
അന്നേരം പരാശരനോട് സത്യവതി ചോദിക്കുന്ന ചോദ്യം മറ്റൊരു ചലച്ചിത്ര ഗാനത്തിലുണ്ട്:
– അയ്യയ്യേ! ഈ മുനിമാരിത്തരമാളുകളാണോ?
ആണും പെണ്ണും തമ്മിൽ കണ്ടാലോ അടുത്തിരുന്നാലോ ഉടനെ കാമവികാരമുണരുകയും ലീഗിക, സോറി, ലൈംഗിക ബന്ധത്തിൽ കലാശിക്കുകയും ചെയ്യുമെന്ന് ആണയിടുന്ന ഭരദ്വാജ മഹർഷി-പരാശരമഹർഷി തുല്യരായ എല്ലാവർക്കും സലാം!
അറിയിപ്പ്:
ഈ ഐതിഹ്യകഥകൾക്ക് ജീവിച്ചിരിക്കുന്നവരോ ചത്തു ജീവിക്കുന്നവരോ ആയ ഏതെങ്കിലും മഹർഷി തുല്യരോട് സാമ്യം തോന്നിയാൽ ഈ ലേഖകനതു വെറും ലീഗാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News