Attappadi : കോടതിവിധിയില്‍ സന്തോഷമെന്ന് മധുവിൻ്റെ അമ്മ

കോടതിവിധിയില്‍ സന്തോഷമെന്ന് മധുവിൻ്റെ അമ്മ. സാക്ഷികൾ കൂറുമാറുമ്പോഴൊക്കെ നെഞ്ചിൽ തീയായിരുന്നു. ഇനി കേസ് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ.

പ്രതികളെല്ലാം തുടർച്ചയായി തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. കേസിൽ ഇനി കൂറുമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. പോലീസിനും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും കുടുംബം പ്രതികരിച്ചു.

അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് എസ് സി/ എസ്ടി കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്നു കാണിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ശരിവെച്ചായിരുന്നു വിധി. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികൾക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. പ്രതികൾ ജാമ്യ ഉപാധികൾ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതികളിൽ ചിലർ നേരിട്ടും ഇടനിലക്കാരിലൂടെയും സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഫോൺ രേഖകളും ഹാജരാക്കി. കേസിൽ ഇതുവരെ 13 സാക്ഷികൾ കൂറു മാറിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here