
കാക്കനാട് ഫ്‌ലാറ്റില്‍ യുവാവിനെ കൊലപ്പെടുത്തി കേസില്‍ അറസ്റ്റിലായ പ്രതി അര്‍ഷാദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. വൈകിട്ടോടെ പ്രതിയെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
മഞ്ചേശ്വരത്തു നിന്നും കൊച്ചിയില്‍ എത്തിച്ച പ്രതി അര്‍ഷാദിനെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. എട്ടു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് ചോദ്യം ആരംഭിച്ചിട്ടുണ്ട്. വൈകിട്ടോടെ കൊലപാതകം നടന്ന ഇടച്ചിറ ഫ്‌ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമെന്ന് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിനുശേഷം തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. മൃതദേഹം മാലിന്യ കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയ നിലയില്‍ ആയിരുന്നു. അതിനാല്‍ സംഭവത്തില്‍ ഒന്നിലധികം പ്രതികള്‍ ഉണ്ടെന്ന സംശയവും പോലീസിനുണ്ട്.
അര്‍ഷാദിനെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന. ഫ്‌ലാറ്റില്‍ നിന്നും പോലീസ് കഞ്ചാവ് ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. അര്‍ഷാദിനെ പിടികൂടുമ്പോഴും ഇയാളുടെ പക്കല്‍ എംഡി എം എ ഉള്‍പ്പെടെ മാരക ലഹരി മരുന്നു വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കൊലപാതകം നടന്ന സജീവ് കൃഷ്ണയുടെ ഫ്‌ലാറ്റ് ഒരു ബാര്‍ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനാല്‍ ഇവരുടെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും.അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here