രാജ്ഭവനിലെ 200 ഓളം ജീവനക്കാർ PSC വഴി വന്നവരാണോയെന്ന് എം വി ജയരാജന്‍

രാജ്ഭവനിലെ 200 ഓളം ജീവനക്കാർ PSC വഴി വന്നവരാണോയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മറ്റുള്ളവരെ കുറ്റം പറയുമ്പോൾ അതുകൂടി നോക്കണം.

മുഴുവൻ നിയമനങ്ങളും PSC ക്ക് വിടാൻ ഗവർണർ തയ്യാറുണ്ടോയെന്നും എംവി ജയരാജന്‍ ചോദിച്ചു. ഗവർണ്ണർ അധികാര ഗർവ്വിൽ വിസിയെ അധിക്ഷേപിക്കുന്നുവെന്നും എംവി ജയരാജന്‍ വിമര്‍ശിച്ചു.

ഗവർണർക്കെതിരെ പ്രമേയം പാസാക്കി സെനറ്റ്

ഗവർണറുടെ സെർച്ച് കമ്മിറ്റി ഉത്തരവിനെതിരെ പ്രമേയം പാസാക്കി കേരള സർവകലാശാല സെനറ്റ്. ഗവർണർ (Governor) ഇറക്കിയ ഉത്തരവ് പിൻവലിക്കണം. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയുള്ള പുതിയ ഉത്തരവ് ഇറക്കണം. കീ‍ഴ്വ‍ഴക്കം ചൂണ്ടിക്കാട്ടി സെനറ്റ് തീരുമാനം ഗവർണറെ അറിയിക്കും.

യൂണിവേഴ്സിറ്റി ആക്ട് 10(1) പ്രകാരം യൂണിവേഴ്സിറ്റി പ്രതിനിധി ഇല്ലാതെ വിസി നിയമനത്തിന് സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ആയതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

സെർച്ച് കമ്മറ്റിയുണ്ടാക്കിയത് ധൃതിപിടിച്ചാണെന്നും ഗവ‍ർണറുടെ തീരുമാനം ഏകപക്ഷീയമാണെന്നുമുള്ള വിമ‍ർശനമാണ് യോഗത്തിൽ ഉയർന്നത്.തീരുമാനം പിൻവലിക്കാൻ സെനറ്റ്, ചാൻസിലരോട് ആവശ്യപ്പെടണമെന്നും പ്രമേയത്തിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here