Sita Ramam : ബോക്സ് ഓഫീസ് തൂത്തുവാരി സീതാ രാമം; വമ്പന്‍ കളക്ഷനുമായി ചിത്രത്തിന്‍റെ തേരോട്ടം…

ദുല്‍ഖര്‍ സല്‍മാന്‍ (Dulqar Salman) നായകനായി എത്തി ഹനു രാഘവപുടി സംവിധാനം ചെയ്ത സീത രാമം ( Sita Ramam)  വമ്പന്‍ കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. പതിനഞ്ച് ദിവസത്തില്‍ 65 കോടിയാണ് രശ്മി മന്ദാന നായിക കൂടിയായ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടാണിത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും മികച്ച പ്രതികരണം നേടിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News