വില 3.99 ലക്ഷം രൂപ; മാരുതി ഓള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ വിപണിയില്‍

മാരുതി ഓള്‍ട്ടോ കെ10ന്റെ പുതിയ മോഡല്‍ വിപണിയില്‍ എത്തി. സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. വലിയ മുന്‍ ഗ്രില്ലും ഹെഡ്‌ലാംപുകളുമാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം. 11000 രൂപ നല്‍കി ഓണ്‍ലൈനായോ മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാം.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി എന്നിവ അടക്കം 15 ല്‍ അധികം ടെക്നോളജി ഡ്രിവണ്‍ സംവിധാനങ്ങളുണ്ട്. സ്റ്റാന്‍ഡേര്‍ഡ്, എല്‍എക്സ് ഐ, വിഎക്സ് ഐ, വിഎക്സ് ഐ പ്ലസ് എന്നീ നാലു വകഭേദങ്ങളില്‍ ലഭിക്കുന്ന മാനുവല്‍ ഗിയര്‍മോഡലിന്റെ വില 3.99 ലക്ഷം രൂപ മുതല്‍ 5.33 ലക്ഷം രൂപ വരെയാണ്.

വിഎക്സ്ഐ, വിഎക്സ് ഐ പ്ലസ് എന്നീ മോഡലുകളില്‍ എജിഎസ് ഗിയര്‍ബോക്സും മാരുതി നല്‍കുന്നുണ്ട്. 5.49 ലക്ഷം രൂപ മുതല്‍ 5.83 ലക്ഷം രൂപ വരെയാണ് വില. അടുത്ത തലമുറ കെ10 ഡ്യുവല്‍ ജെറ്റ്, വിവിടി എന്‍ജിനാണ് പുതിയ ഓള്‍ട്ടോയില്‍. ടെയില്‍ലാംപുകള്‍ക്കും മനോഹര രൂപഭംഗി നല്‍കിയിരിക്കുന്നു.

3530 എംഎം നീളവും 1520 എംഎം ഉയരവും 1490 എംഎം വീതിയുമുണ്ട് വാഹനത്തിന്. ഉള്ളില്‍ ഫ്ലോട്ടിങ് ടച്ച് സ്‌ക്രീനും സ്റ്റൈലന്‍ സ്റ്റിയറിങ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് കാറില്‍. 66.62 പിഎസ് കരുത്തും 89 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. എജിഎസ് മോഡലിന് ലീറ്ററിന് 24.90 കിലോമീറ്ററും മാനുവല്‍ മോഡലിന് 24.39 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here