
കേരളത്തിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ വാഴ്ത്തപ്പെടുന്നുവെന്ന് ഗോവ ഗവർണർ ശ്രീധരൻ പിളള.പ്രതികളുടെ സ്റ്റേറ്റ്മെന്റുകൾ വേദവാക്യമാകുവെന്നും രാവും പകലും ചർച്ച മുഴുവൻ പ്രതികളെ ആശ്രയിച്ചാകുന്നുവെന്നും ശ്രീധരൻ പിളള പ്രതികരിച്ചു .
വടകരയിൽ കസ്‌റ്റഡിയിലെടുത്ത യുവാവിന്റെ മരണം; 2 പൊലീസുകാർ അറസ്‌റ്റിൽ
വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് സ്റ്റേഷൻ കോമ്പൗണ്ടിൽ മരിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർ അറസ്‌റ്റിൽ. എസ് ഐ നിജീഷ്, സിപിഒ ഗിരീഷ് എന്നിവരാണ് അറസ്‌റ്റിലായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വടകര താഴേ കോലോത്ത് പൊൻമേരിപറമ്പിൽ സജീവനാണ് (42) മരിച്ചത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇരുകാറിലെയും യാത്രക്കാർ തമ്മിൽ സംഭവം പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ പൊലീസ് ഇവരോട് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനിൽ എത്തിയ സജീവനെ അകാരണമായി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ യും മറ്റൊരു പൊലീസുകാരനും മർദ്ദിക്കുകയായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. ഇതിനിടയിൽ സജീവൻ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും സുഹൃത്തുക്കളോടൊപ്പം പുറത്തിറങ്ങിയ സജീവൻ സ്റ്റേഷൻ കോമ്പൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here