കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു; അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ തല ഡസ്‌കിലിടിച്ച് പല്ല് തെറിപ്പിച്ചു

കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ തല ഡസ്‌കിലിടിച്ച് പല്ല് തെറിപ്പിച്ചെന്ന് പരാതി. രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു പ്രൈവറ്റ് സ്‌കൂള്‍ അധ്യാപകനെതിരെയാണ് പരാതി. സാംയക് എന്ന 14കാരന്റെ മാതാപിതാക്കളാണ് അധ്യാപകനും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ക്ലാസിലെ മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് സാംയക് ഉത്തരം നല്‍കിയതിന്റെ ദേഷ്യത്തിലാണ് ഹിന്ദി അധ്യാപകനായ കമലേഷ് വൈഷ്ണവ് കുട്ടിയെ ഉപദ്രവച്ചത്. കുട്ടിയുടെ തല ഡസ്‌കിലടിക്കുകയായിരുന്നു അധ്യാപകന്‍. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ മുന്‍വശത്തെ പല്ല് ഒടിഞ്ഞു. അധ്യാപകനോ സ്‌കൂള്‍ അധികൃതരോ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുകയോ മാതാപിതാക്കളെ വിവരമറിയിക്കുകയോ ചെയ്തില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel