Mumbai: മുംബൈയില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം

മുംബൈയില്‍ വീണ്ടും ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. മുംബൈ പോലീസിന് ലഭിച്ച വാട്സ്ആപ്പ് സന്ദേശത്തിലാണ് പാകിസ്താനിലെ നമ്പറില്‍ നിന്ന് 26/11-സമാനമായ ആക്രമണ മുന്നറിയിപ്പ് ലഭിച്ചത്. സ്ഫോടനം മുംബൈയിലായിരിക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു.

2011 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് സമാനമായ ആക്രമണം വീണ്ടും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് .

മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന് ഇന്നലെ രാത്രിയാണ് വാട്ട്സ്ആപ്പ് സന്ദേശം ലഭിച്ചത്.

മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണെന്നും വര്‍ളി പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ??ഫന്‍സാല്‍ക്കര്‍ അറിയിച്ചു. മറ്റ് സുരക്ഷാ ഏജന്‍സികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News