Samar Banerjee: ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു

ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു. 92 വയസായിരുന്നു. 1956ലെ മെല്‍ബണ്‍ ഒളിംപിക്സില്‍ ഇന്ത്യയെ നാലാം സ്ഥാനത്തേക്ക് നയിച്ചത് അദ്ദേഹമാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

ബദ്രു ദാ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സമര്‍ ബാനര്‍ജി അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പിടിയിലേക്കാണ് വീണത്. ജൂലൈ 27ന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് ഒളിംപിക്സുകളിലാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇതുവരെ മത്സരിച്ചത്. അതില്‍ ബാനര്‍ജി നയിച്ച 1956ലെ ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റത്തെ മറികടക്കാന്‍ മറ്റൊരു ഇന്ത്യന്‍ ടീമിനായിട്ടില്ല. അവിടെ വെങ്കലമെഡല്‍ മത്സരത്തില്‍ ബള്‍ഗേറിയയോട് 0-3നാണ് ഇന്ത്യ തോറ്റത്. ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണ തലമുറ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.

മോഹന്‍ ബഗാനൊപ്പം നിന്ന് ഡ്യുറന്റ് കപ്പ്, റോവേഴ്സ് കപ്പ് ഉള്‍പ്പെടെയുള്ള നേട്ടങ്ങളിലേക്ക് എത്തിയ ബാനര്‍ജി രണ്ട് വട്ടം സന്തോഷ് ട്രോഫി കിരീടവും നേടി. 1953ലും 1955ലും. 1962ല്‍ ബാനര്‍ജി പരിശീലകനായിരിക്കേയും ബംഗാള്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News