MDMA | നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ

നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയുമായി പോലീസുകാരൻ പിടിയിൽ. ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ എം.ജെ ഷാനവാസിനെയാണ് എക്സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവരിൽ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും പിടിച്ചെടുത്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here