Namitha : ഇരട്ടക്കുട്ടികളുടെ അമ്മ ആയ സന്തോഷം പങ്കുവച്ച് നമിത

തെന്നിന്ത്യന്‍ താരം നമിത ഇരട്ടക്കുട്ടികളുടെ അമ്മ ആയിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്കാണ് നമിത ജന്മം നല്‍കിയിരിക്കുന്നത്. 2017ല്‍ ആയിരുന്നു നമിതയും നിര്‍മാതാവ് വീരേന്ദ്ര ചൗധരിയും തമ്മിലുള്ള വിവാഹം. നിറവയറില്‍ നമിത നടത്തിയ ഫോട്ടോഷൂട്ട് മുന്‍പ് ഏറെ ശ്രദ്ധനേടിയിരുന്നു.

ഏവരുടെയും പ്രാര്‍ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയുണ്ടെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ നമിത പറയുന്നു. തന്നെ പരിപാലിച്ച ഡോക്ടര്‍മാര്‍ക്കും താരം നന്ദി അറിയിച്ചു. ഞങ്ങളുടെ സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങള്‍ ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും നമിത ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം ആരംഭിക്കുകയാണ്. ഞാന്‍ ആകെ മാറിക്കഴിഞ്ഞു. ആ മാറ്റം എന്നില്‍ പ്രകടമാണ്. നിന്നെയായിരുന്നു എനിക്ക് വേണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാര്‍ഥിച്ചു. എനിക്കിപ്പോള്‍ നിന്നെ അറിയാം’, എന്നാണ് അന്ന് നമിത കുറിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News