Pinarayi Vijayan | തെറ്റുകൾ തുറന്ന മനസോടെ തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം : മുഖ്യമന്ത്രി

മുൻ കാലങ്ങളിൽ മാധ്യങ്ങളിൽ വിശ്വാസത്യത ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വിശ്വാസ്യത കുറയുന്നു . പഴയെ പോലെ വിശ്വാസ്ഥ്യത നിലനിർത്താൻ മാധ്യങ്ങൾക്ക് സത്യത്തിൽ കഴിയുന്നോണ്ടോ എന്ന് മുഖ്യമന്ത്രി .കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വസ്തുത വിരുദ്ധമായ വാർത്തകളെ സാമൂഹിക മാധ്യമം തുറന്ന് കാട്ടുന്നു എന്നും ,മാധ്യമ മേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങൾ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു . വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കല്പിക വാർത്തകൾ വരുന്നെങ്കിൽ ഇങ്ങനെ തുടരാമോ എന്ന് സ്വയം വിലയിരുത്തൽ വേണം . പൊതുസമൂഹത്തിൽ മാധ്യമ മേഖലയിലെ നയസമീപനങ്ങൾ തുറന്നു കാണിക്കുന്നുണ്ട് . വിശ്വാസ്യതയെ ബാധിക്കുന്ന വിധം മാധ്യമങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിമർശനങ്ങൾ നേരിടുന്നു. വാർത്തകളുടെ പ്രളയമാണ് . അതിൽ സത്യം അസത്യം വേർതിരിച്ചറിയേണ്ടതുണ്ട് എന്ന ബോധം സമുഹത്തിൽ ശക്തിപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അതോടൊപ്പം വായന സമൂഹവും പ്രേക്ഷക സമൂഹവും മാറി ചിന്തിക്കാൻ കാരണമാകുന്നു എന്നും മൂലധന താല്പര്യം , രാഷ്ട്രീയ താല്പര്യം എന്നിവ മാധ്യമങ്ങളുടെ സ്വഭാവത്തെ നിർണയിക്കുന്നു , നിയമ വിരുദ്ധമായ കാര്യങ്ങൾക്ക് കുറച്ച് പേർ ഇറങ്ങി തിരിക്കുന്നു , . എന്നാൽ ആ കുറ്റകൃത്യം ആദ്യം റിപ്പോർട്ട്‌ ചെയ്യാനുള്ള മത്സരമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .

മാധ്യമങ്ങൾക്കും സ്വാഭാവികമായി രാഷ്ട്രീയ നിലപാട് ഉണ്ട് .രാഷ്ട്രീയ താല്പര്യത്തോടെ യുള്ള ഗൂഢാലോചനയെ എത്തേണ്ടതുണ്ടോ എന്ന് ചർച്ച ചെയ്യണം .തെറ്റുകൾ തുറന്ന മനസോടെ തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണം .പ്രേക്ഷക സമൂഹത്തെ എല്ലാ കാലത്തും തെറ്റിദ്ധരിപ്പിക്കാനാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു . വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും പലപ്പോഴും മാധ്യമങ്ങൾ പാലിക്കുന്നില്ല ,ജനങ്ങൾ എപ്പോഴും ഇത് സഹിച്ച് കൊള്ളണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News