ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി; ദുബൈ യാത്ര ഒമാന്‍ വഴിയാക്കി പ്രവാസികള്‍

ദുബൈയിലേക്കുള്ള മടക്കയാത്രക്ക് ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതോടെ ഒമാനിലെ വിമാനത്താവളങ്ങള്‍ വഴി യു.എ.ഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുകയാണ്.

ആഗസ്റ്റ് അവസാനത്തോടെ യു.എ.ഇയില്‍ സ്‌കൂളുകള്‍ തുറക്കും. ഈ സമയത്ത് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് 1500 ദിര്‍ഹത്തിന് മുകളിലേക്കാണ് നിരക്ക്. എന്നാല്‍, കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്കോ, കോഴിക്കോട് നിന്ന് സൊഹാറിലേക്കോ യാത്ര ചെയ്യാന്‍ 600 ദിര്‍ഹം മുതല്‍ 700 ദിര്‍ഹം വരെ മതി. അവിടെ നിന്ന് ബസില്‍ ദുബൈയിലേക്ക് കുറഞ്ഞ ചെലവില്‍ എത്താനും കഴിയും. ഇതാണ് പലരെയും ഒമാനിലൂടെ വളഞ്ഞ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

നാലുപേരടങ്ങുന്ന കുടുംബം യാത്രചെയ്യുമ്പോള്‍ 2000 ദിര്‍ഹം അഥവാ 45,000 രൂപവരെ ലാഭിക്കാം. യു.എ.ഇ റെസിഡന്റ് വിസക്കാര്‍ക്ക് ഒമാന്‍ ഓണ്‍അറൈവല്‍ വിസകള്‍ ചുരുങ്ങിയ ചെലവില്‍ ഓണ്‍ലൈനില്‍ കിട്ടും. അല്ലാത്തവര്‍ക്ക് ടൂറിസ്റ്റ് വിസ ലഭ്യമാക്കാന്‍ ട്രാവല്‍സുകള്‍ രംഗത്തുണ്ട്. കോഴിക്കോട് നിന്ന് സലാം എയര്‍ ദുബൈയോട് അടുത്ത് കിടക്കുന്ന ഒമാന്‍ വിമാനത്താവളമായ സൊഹാറിലേക്ക് സര്‍വീസ് നടത്തുന്നതും കാര്യങ്ങള്‍ എളുപ്പമാക്കി. മസ്‌കത്തിലേക്ക് മടങ്ങുന്നവര്‍ക്ക് അവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനുള്ള സൗകര്യവുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News