
ഇപ്പോള്‍ ബോയ്‌കോട്ട് ഭീഷണി നേരിടുകയാണ് പുരി ജഗന്നാഥാണ് ചിത്രം സംവിധാനം ചെയ്യുന്ന വിജയ് ദേവരകൊണ്ടയുടെ ലൈഗര്‍. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിജയ് ദേവരകൊണ്ട മുന്നിലെ ടീപ്പോയിക്ക് മുകളില്‍ കാല്‍ കയറ്റി വച്ച് സംസാരിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.
ഇത്ര അഹങ്കാരമുള്ള ഒരാളുടെ സിനിമ കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് ബഹിഷ്‌കരണ ആഹ്വാനം. ഇതു മാത്രമല്ല മറ്റുപല കാര്യങ്ങളും ഇതിനൊപ്പം പറയുന്നുണ്ട്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രം ആഗസ്റ്റ് 25നാണ് തിയറ്ററില്‍ എത്തുന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലും മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും.
സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞ് മറ്റൊരു വിഭാഗവും എത്തിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയിന്റെ വീട്ടില്‍ നടന്ന ഒരു പൂജ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതില്‍ താരങ്ങള്‍ രണ്ടുപേരും സോഫയില്‍ ഇരിക്കുകയും പുരോഹിതര്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇത് സംസ്‌കാരത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണ നീക്കം.
കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്. വിജയ്‌നോട് പ്രശ്‌നമൊന്നും ഇല്ലെന്നും പക്ഷേ സിനിമ കണ്ടാല്‍ കരണ്‍ ജോഹറിന്റെ കയ്യിലേക്ക് പൈസ പോകും എന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു വിഭാഗം ബോയ്‌കോട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Shame & Shame on you #VijayDeverakonda ! Look at his Atitude !! Always feet on the table. Bhai ?? Tum Ho Kon ? Kitni Blockbuster di Hain ??? Ghamandi Cheap Actor. #BoycottLiger !! pic.twitter.com/PwsQhDb0jT
— Umair Sandhu (@UmairSandu) August 19, 2022

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here