Pinarayi Vijayan | മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനുള്ള ഭരണകൂട ശ്രമങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

മുൻ കാലങ്ങളിൽ മാധ്യങ്ങളിൽ വിശ്വാസത്യത ഉണ്ടായിരുന്നു .എന്നാൽ ഇപ്പോൾ വിശ്വാസ്യത കുറയുന്നു . പഴയെ പോലെ വിശ്വാസ്ഥ്യത നിലനിർത്താൻ മാധ്യങ്ങൾക്ക് സത്യത്തിൽ കഴിയുന്നോണ്ടോ എന്ന് മുഖ്യമന്ത്രി .കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പം നിർത്താനുള്ള ഭരണകൂട ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും , ആശയ കുഴപ്പം ഒഴിവാക്കാൻ പരമ്പാരഗത മാധ്യമങ്ങൾ നഷ്ടപ്പെട്ട ബാധ്യത വീണ്ടെടുക്കണം , നാട് മുഴുവനായി മെച്ചപെടാതെ ഒരു വ്യവസായം മാത്രം അഭിവൃത്തിപെടില്ല , നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സമഗ്രതയോടെ വിലയിരുത്തപ്പെടണം എന്നും മുഖ്യമന്ത്രി പറഞ്ഞു .

അതോടൊപ്പം വസ്തുത വിരുദ്ധമായ വാർത്തകളെ സാമൂഹിക മാധ്യമം തുറന്ന് കാട്ടുന്നു എന്നും ,മാധ്യമ മേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങൾ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു . വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കല്പിക വാർത്തകൾ വരുന്നെങ്കിൽ ഇങ്ങനെ തുടരാമോ എന്ന് സ്വയം വിലയിരുത്തൽ വേണം . പൊതുസമൂഹത്തിൽ മാധ്യമ മേഖലയിലെ നയസമീപനങ്ങൾ തുറന്നു കാണിക്കുന്നുണ്ട് .

വിശ്വാസ്യതയെ ബാധിക്കുന്ന വിധം മാധ്യമങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിമർശനങ്ങൾ നേരിടുന്നു. വാർത്തകളുടെ പ്രളയമാണ് . അതിൽ സത്യം അസത്യം വേർതിരിച്ചറിയേണ്ടതുണ്ട് എന്ന ബോധം സമുഹത്തിൽ ശക്തിപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News