nool parotta: സോഫ്റ്റ് നൂല്‍ പൊറോട്ട തയാറാക്കിയാലോ ഡിന്നറിന് ?

സോഫ്റ്റ് നൂല്‍ പൊറോട്ട തയാറാക്കിയാലോ ഡിന്നറിന് ? വളരെ കുറഞ്ഞ സമയംകൊണ്ട് തയാറാക്കുന്ന ഒന്നാണ് നൂല്‍ പൊറോട്ട

ചേരുവകൾ 

• മൈദ – 1 കപ്പ്
• നെയ്യ് – 1 ടീസ്പൂൺ
• പാൽ – അര കപ്പ്
• മുട്ട – 1
• തൈര് – 2 ടേബിൾസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• പഞ്ചസാര – 2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

• ഒരു കപ്പ് മൈദയും ഒരു ടീസ്പൂൺ നെയ്യും കൂടി പുട്ടിനു നനയ്ക്കുന്നതു പോലെ ഇളക്കിയെടുക്കുക.
• മിക്സിയുടെ ജാറിലേക്കു പാലും മുട്ടയും തൈരും പഞ്ചസാരയും ഉപ്പും കൂടി ചേർത്തു അടിച്ചെടുക്കുക.
• ശേഷം ഇതിലേക്ക് നേരത്തെ ഇടഞ്ഞു വച്ച മൈദയുടെ പൊടിയും ചേർത്ത് മയത്തിൽ അടിച്ചെടുക്കുക.
• ഇത് ഒരു പൈപ്പിങ് ബാഗിലാക്കി ചൂടായ പാനിലേക്കു വട്ടത്തിൽ ചുറ്റിച്ചു പറോട്ട ഉണ്ടാക്കിയെടുക്കാം.
• രണ്ടു വശത്തും നെയ്യ് പുരട്ടി ചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News