കുട്ടിയുടെ ഷൂ അബദ്ധത്തില്‍ വേലിക്കെട്ടിനുള്ളിലേക്ക്, തിരികെ നല്‍കി ആനകുട്ടി – വീഡിയോ

മൃഗശാലയില്‍ എത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനയെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ആന തുമ്പിക്കൈയില്‍ കോരിയെടുത്ത് ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ദൃശ്യം വൈറലാകുന്നു.

ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് ഹൃദ്യമായ ഈ രംഗം നടന്നത്. 25 വയസ്സുള്ള മൗണ്ടേന്‍ എന്ന ആനയാണ് ഷൂ മടക്കി നല്‍കിയത്.ചെറുപ്പം മുതലേ ആളുകളുമായി അടുത്തിടപഴകാന്‍ മൗണ്ടേന് ഏറെയിഷ്ടമാണ്. അതാകാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെന്നാണ് നിഗമനം.സന്ദര്‍ശകരിലാരോ പകര്‍ത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

View this post on Instagram

A post shared by NowThis (@nowthisnews)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

View this post on Instagram

A post shared by NowThis (@nowthisnews)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News