എടാ.. വാരെടാ…. ചാകരയാടാ, മത്തി ചാകര; ആലപ്പു‍ഴ കടപ്പുറത്ത് മത്തി ചാകര; വീഡിയോ

ആലപ്പു‍ഴയില്‍ മത്തി ചാകര.  ആലപുഴ ബീച്ചിന്റ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് രാവിലെ 9 മണിയോടെ കരയിലേക്ക് മത്തി കയറിയത് ഒരാൾക്ക് മാത്രം 40 കിലോയിലതികം മത്തി ലഭിച്ചു. പലരും ഇത് വിറ്റ് കാശാക്കുകയും ചെയ്തു.

മത്സ്യബന്ധനത്തിനായ് നിരവധി ബോട്ടുകളും മറ്റും കടലിൽ ഉണ്ടായിരുന്നു. ഇവർ പണം മുടക്കി മത്സ്യം പിടിക്കുന്നതിനിടയിലാണ് കൈ നനയാതെ ചിലർ മീൻ പിടിച്ചത്.

മത്തി കയറിയതറിഞ്ഞ് കരയിൽ താമസിക്കുന്ന സ്ത്രീകൾ അടക്കമുള്ളവർ പാത്രങ്ങളുമായ് എത്തി ആവശ്യത്തിനുള്ള മത്തിയുമായ് വീട്ടിലേക് മടങ്ങി ട്രോളിംഗിന് ശേഷം മത്തിയും അയലയും അധികമായ് എത്തുന്നുണ്ട്.

എന്നാല്‍  കഴിഞ്ഞ ദിവസം മത്തി കരയിൽ അടിഞ്ഞ സമയം നോക്കി അടുത്ത ദിവസം നാട്ടുകാരും മറ്റും പാത്രങ്ങളുമായ് എത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel