തൊടുപുഴയിൽ എംഡിഎംഎയുമായി പിടിയിലായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തൊടുപുഴയിൽ എംഡിഎംഎയുമായി പിടിയിലായ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി എ. ആർ ക്യാമ്പിലെ സി പി ഒ ഷാനവാസിനെതിരെയാണ് നടപടി. വകുപ്പ് തല നടപടിക്ക് ഇടുക്കി എസ്.പിയുടെ ശുപാർശ .

MDMA: എംഡിഎംഎയുമായി പൊലീസുകാരന്‍ പിടിയില്‍

ഇടുക്കിയില്‍ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയുമായി പോലീസുകാരന്‍ പിടിയില്‍. ഇടുക്കി എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ എം.ജെ. ഷാനവാസിനെയാണ് എക്‌സൈസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു.

തൊടുപുഴ മുതലക്കോടം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്റ്‌സ് നടത്തിയ പരിശോധനയിലാണ് പോലീസ് ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ ഷാനവാസിന്റെ കാറില്‍ നിന്നും മൂന്നര ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. ഓടി രക്ഷപെടാന്‍ ശ്രമിച്ച സുഹൃത്ത് ഷംനാസ് ഷാജിയെ എക്‌സൈസ് സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് ലഹരി എവിടെ നിന്നാണ് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here