തൃശൂർ ജില്ലയിലെ PWD റോഡുകളിൽ ഭൂരിപക്ഷത്തിലും തകരാറില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

തൃശൂരിൽ ജില്ലയിലെ പി.ഡ. ബ്യു.ഡി റോഡുകളിൽ ഭൂരിപക്ഷത്തിലും തകരാറില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
ഡിസ്ട്രിക്റ്റ് ഇൻഫ്രാസ്ട്രച്ചർ കോർഡിനേഷൻ കമ്മിറ്റി ചേർന്ന് റോഡുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേ സമയം മേലൂർ നാലുകെട്ട് റോഡിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത കരാറുകാരനെ ടെർമിനേറ്റ് ചെയ്തെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

1971 കിലോമീറ്റർ റോഡാണ് തൃശൂർ ജില്ലയിൽ പി.ഡ .ബ്യു.ഡിക്കുള്ളത്. ഇതിൽ ഭൂരിപക്ഷവും നല്ല രീതിയിലാണ്. ജലവിഭവ വകുപ്പ് പൈപ്പിടാൻ വൈകുന്നതിനാൽ ജില്ലയിലെ 5 മണ്ഡലങ്ങളിലെ റോഡുകളിൽ പ്രശ്നമുണ്ട്.
ഇത് സമയബന്ധിതമായി പരിഹരിക്കാൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി

തൃശൂർ കാഞ്ഞാണി റോഡിലെ വിഷയം ഗൗരവമുള്ളതാണ്. ഏറ്റവും കൂടുതൽ പരാതി ലഭിച്ച റോഡുകളിലൊന്നാണ്. സമയക്രമം പാലിച്ച് പണി പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. മേലൂർ, നാലുകെട്ട് റോഡിലും പ്രശ്നമുണ്ട്. പരിഹാരം കണ്ടെത്താത്തതിനാൽ ഈ റോഡിലെ കരാറുകാരനെ ടെർമിനേറ്റ് ചെയ്തെന്നും മന്ത്രി വ്യക്കമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News