DYFI | നഗരസഭയുടെ മുറ്റത്ത് പ്രതിഷേധ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ.

നഗരസഭയുടെ മുറ്റത്ത് പ്രതിഷേധ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് ഡി വൈ എഫ് ഐ.അങ്കമാലി നഗരസഭാങ്കണമാണ് പ്രതിഷേധ ഫുട്ബോള്‍ മത്സരത്തിന് വേദിയായത്.നഗരസഭ നിര്‍മ്മിച്ച ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്ത് മൂന്നാഴ്ച്ച കഴിഞ്ഞിട്ടും കളിക്കാനായി തുറന്നുകൊടുക്കാത്തതിനെതിരെയായിരുന്നു ഡി വൈ എഫ് ഐയുടെ വേറിട്ട പ്രതിഷേധം.

യു ഡി എഫ് ഭരിക്കുന്ന അങ്കമാലി നഗരസഭയുടെ മുറ്റത്തായിരുന്നു ഡി വൈ എഫ് ഐയുടെ പ്രതിഷേധ ഫുട്ബോള്‍ മത്സരം.
കഴിഞ്ഞ എല്‍ ഡി എഫ് ഭരണ സമിതിയുടെ കാലത്ത്, 50 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ടര്‍ഫ് കോര്‍ട്ടിന്‍റെ നിർമാണം ആരംഭിച്ചത്.എന്നാൽ പിന്നീട് യു ഡി എഫ് അധികാരത്തിൽ വന്നതോടെ നിർമ്മാണം മന്ദഗതിയിലായി. പണി പൂർത്തിയാവാത്ത കോർട്ട് മൂന്നാഴ്ച മുൻപ് ഉദ്ഘാടനം ചെയ്തു. ശേഷം താഴിട്ട് പൂട്ടിയ കോര്‍ട്ട് ഇതുവരെ കളിക്കാനായി തുറന്നുകൊടുത്തില്ലെന്നാണ് ആരോപണം.

ഈ സാഹചര്യത്തിലായിരുന്നു ഡി വൈ എഫ് ഐ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ചും പിന്നീട് പ്രതിഷേധ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചത്.കോര്‍ട്ട് ഉദ്ഘാടനം പ്രഹസനം മാത്രമായിരുന്നെന്നും പ്രതിപക്ഷം സമരം പ്രഖ്യാപിച്ചപ്പോഴാണ്, ജാള്യത മറയ്ക്കാൻ എം എല്‍ എ റോജി ജോണ്‍ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തിയതെന്നും DYFI ആരോപിച്ചു.
പ്രതിഷേധ പരിപാടികള്‍ക്ക് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസാണ് നേതൃത്വം നല്‍കിയത്. എബിൻ ചെറിയാൻ ,സച്ചിൻ ഐ കുര്യാക്കോസ്, കെ ഐ കുര്യാക്കോസ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ്തുടങ്ങിയവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News