പൂർണ്ണ നഗ്നനായി മോഷണത്തിനിറങ്ങി കണ്ണൂരിനെ വിറപ്പിച്ച കള്ളൻ പോലീസിന്റെ വലയിലായി

പൂർണ്ണ നഗ്നനായി മോഷണത്തിനിറങ്ങി കണ്ണൂരിനെ വിറപ്പിച്ച കള്ളൻ ഒടുവിൽ പോലീസിന്റെ വലയിലായി.തമിഴ്നാട് നീലഗിരി സ്വദേശി അബ്ദുൾ കബീറിനെയാണ് പോലീസ് അറസ്റ്റ്.ഇയാൾ പൂർണ്ണ നഗ്നനായി മോഷണത്തിനിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഒരാഴ്ചയായി കണ്ണൂർ മേലെ ചൊവ്വയിലും പരിസര പ്രദേശങ്ങളിലും ഭീതി വിതയ്ക്കുകയായിരുന്നു നഗ്നനായ കള്ളൻ.പൂർണ്ണ നഗ്നനായി മോഷണത്തിനിറങ്ങിയ കള്ളന്റെ ദൃശ്യങ്ങൾ സിസിടി വി യിൽ പതിഞ്ഞിരുന്നു.ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിൽ കള്ളനെ തിരിച്ചറിഞ്ഞ് നിരീക്ഷിച്ച് വലയിലാക്കി.വാട്ടർമീറ്റർ എന്ന് വിളിപ്പേരുള്ള തമിഴ്നാട് നീലഗിരി സ്വദേശി അബ്ദുൾ കബീറാണ് പിടിയിലായത്.

ആരുടെയെങ്കിലും കണ്ണിൽപ്പെട്ടാൽ പിടിക്കപ്പെടാതിരിക്കാനും ഭയപ്പെടുത്താനുമുള്ള തന്ത്രമാണ് മാസ്ക് മാത്രം ധരിച്ച് നഗ്നനായുള്ള മോഷണമെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.പ്രതിയെ മോഷണം നടന്ന സ്ഥലങ്ങളിലെത്തി തെളിപെടുത്തു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി പതിനൊന്ന് മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കണ്ണൂർ എ സി പി ,ടി പി രത്നകുമാറിന്റെയും ഇൻസ്പെക്ടർ ബിനു മോഹന്റെയും നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel