നിയന്ത്രണം ട്രാവലർ മതിലില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് തുഷാരഗിരി ചിപ്പിലിത്തോട് റോഡില്‍ നിയന്ത്രണം ട്രാവലർ മതിലില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനി, പാലോളി താഴം, കുരുവട്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. തുഷാരഗിയിലേക്ക് പുറപ്പെട്ട് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പത്താേളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here