സ്കൂൾ വിദ്യാർഥിനിക്ക് നേർക്ക് നഗ്നതാ പ്രദർശനം നടത്തി വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു.

വൈക്കം തലയോലപ്പറമ്പിൽ സ്കൂൾ വിദ്യാർഥിനിക്ക് നേർക്ക് നഗ്നതാ പ്രദർശനം നടത്തി വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ പോലിസ് അറസ്റ്റു ചെയ്തു. തലയോലപ്പറമ്പ് വടയാർ വടക്കുംഭാഗത്ത്ആശാ നിലയത്തിൽ അനന്തു അനിൽകുമാറി (25)നെയാണ് പോലിസ് അറസ്റ്റു ചെയ്തത്. സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സ്കൂൾ വിദ്യാർഥിനി തലയോലപറമ്പിൽ എത്തിയപ്പോഴാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്.

അപമാനിതയായ വിദ്യാർഥിനി സ്കൂളിലെത്തി അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്ന് അധ്യാപകർ പോലിസിൽ വിവരമറിയിച്ചു. സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പോലിസിന് യുവാവിന്റ ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് പോലിസ് യുവാവിനെ വീട്ടിൽ നിന്നു പിടികൂടി. യുവാവിനേയും ഇയാൾ വന്ന ബൈക്കും പെൺകുട്ടി തിരിച്ചറിഞ്ഞു.

നഗ്നതാ പ്രദർശനം നടത്തിയതിന് ഇയാൾക്കെതിരെ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.എസ് ഐ മാരായ ടി.എസ്. ദീപു, പി.എസ്. സുധീരൻ, എഎസ്ഐ സുശീലൻ, സിപിഒ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News