Niyamasabha : നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം

നിയമസഭാ (niyamasabha) സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമ നിർമ്മാണത്തിന് മാത്രമായാണ് സഭ ചേരുന്നത്. സെപ്റ്റബംർ രണ്ടിന് സഭാ സമ്മേളനം അവസാനിക്കും.

ആദ്യ ദിനമായ നാളെ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമാകും നടക്കുക. മറ്റു നടപടികളുണ്ടാകില്ല. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും.

23-ന് സഹകരണസംഘം രണ്ടാം ഭേദഗതി, കേരള മാരിടൈം ബോർഡ് റദ്ദാക്കലും ഒഴിവാക്കലും എന്നീ ബില്ലുകളാണ് സഭ പരിഗണിക്കുക. 24-ന് കേരള ലോകായുക്ത, പബ്ലിക് സർവീസ് കമ്മിഷൻ, കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി എന്നീ ഓർഡിനൻസുകളാണ് വരുക. തുടർന്നുള്ള ദിവസങ്ങളിൽ പരിഗണിക്കുന്ന ബില്ലുകൾ സംബന്ധിച്ച് 22-ന് കാര്യോപദേശകസമിതി തീരുമാനിക്കും.

കഴിഞ്ഞവർഷം നിയമനിർമാണത്തിനു ചേർന്ന സഭാസമ്മേളനത്തിൽ 34 ബില്ലുകൾ പാസാക്കുകയും ഒരെണ്ണം സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News