Pinarayi Vijayan : മാധ്യമങ്ങൾ വിശ്വാസ്യത 
വീണ്ടെടുക്കണം : മുഖ്യമന്ത്രി

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan).മൂലധന രാഷ്ട്രീയ താത്പര്യങ്ങൾക്ക് മാധ്യമങ്ങൾ അടിപ്പെടുന്നുവെന്നും,രാഷ്ട്രീയ ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകർ പങ്കാളികളാവുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.

സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിമർശനം.മാധ്യമ മേഖലയിലെ നയ സമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ സ്വയം തിരുത്തണം. മാധ്യമങ്ങൾക്ക് മുൻപുണ്ടായിരുന്ന വിശ്വാസ്യത തകർന്നു.മൂലധന രാഷ്ട്രീയ താല്പര്യം മാധ്യമങ്ങളുടെ നിലപാടുകളെ നിർണ്ണയിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചനയിൽ മാധ്യമങ്ങൾ പങ്കാളികളാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രേക്ഷക സമൂഹത്തെ എല്ലാ കാലത്തും പറ്റിക്കാനാകില്ലെന്നും തുറന്ന മനസോടെ തെറ്റ് തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു .

മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, വി കെ പ്രശാന്ത് എംഎൽഎ, തുടങ്ങിയവർ സംസാരിച്ചു,

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News