Congress : മണ്ഡലം കൺവെൻഷനിൽ കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം

രാഹുൽ ഗാന്ധിയുടെ (rahulgandhi) ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ ഗുരുവായൂരിൽ ചേർന്ന കോൺഗ്രസ് (congress) നിയോജക മണ്ഡലം കൺവെൻഷനിൽ നേതാക്കൾ തമ്മിൽ സംഘർഷം. വടക്കേക്കാട് എം.ആൻ്റ് ടി ഹാളിൽ ശനിയാഴ്ച ചേർന്ന യോഗമാണ് സംഘർഷത്തിലെത്തിയത്.ടി.എൻ.പ്രതാപനും, ഡി.സി.സി പ്രസിഡൻ്റ് ജോസ് വള്ളൂരും വേദിയിലിരിക്കെയായിരുന്നു സംഘർഷം.

കെ.പി.സി.സി, ഡി.സി.സി നേതാക്കൾ ,ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ പോഷക സംഘടനകളുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗമാണ് കയ്യാങ്കളിയിലെത്തിയത്. പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

പുന്നയൂർകുളം മേഖലാ പ്രസിഡൻ്റായി പി.രാജനേയും അണ്ടത്തോട് പ്രസിഡൻ്റായി മൂസയേയും പ്രഖ്യാപിച്ചതാണ് പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതാക്കളെയും കോൺഗ്രസ് നേതാക്കളേയും ചൊടിപ്പിച്ചത്. മുദ്രാവാക്യവും, പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചും കൺവെൻഷനിലുണ്ടായിരുന്നവർ രംഗത്തു വന്നതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങി.

ചേരിതിരിഞ്ഞ് നേതാക്കൾ ഏറ്റുമുട്ടി. കൺവെൻഷൻ സംഘടിപ്പിച്ചവർക്കു പോലും കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെയായി. ടി.എൻ.പ്രതാപൻ എം.പി. ,ഡി.സി.സി. പ്രസിഡൻ്റ് ജോസ് വള്ളൂർ തുടങ്ങിയവർ വേദിയിലുള്ളപ്പോഴായിരുന്നു പ്രതിഷേധവും കയ്യാങ്കളിയും .ഒടുവിൽ കൈവിട്ടു പോയപ്പോൾ കൺവെൻഷൻ അവസാനിച്ചതായി പ്രഖ്യാപിച്ച് നേതാക്കൾ തടി തപ്പുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here