Mohanlal : ലാലിന്‍റെ പുതിയ വീട്ടില്‍ അതിഥിയായി ഇച്ചാക്കാ | Mammootty

മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാലിൻറെ (Mohanlal) പുതിയ വീട്ടിൽ അതിഥിയായി എത്തി മെ​ഗാ സ്റ്റാർ മമ്മൂട്ടി (Mammootty). കൊച്ചി കുണ്ടന്നൂരിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ലക്ഷ്വറി ഫ്ലാറ്റാണ് മമ്മൂട്ടി സന്ദർശിച്ചത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെ സൗഹൃദം സിനിമാ ലോകത്ത് ഏറെ പ്രശസ്തമാണ്.

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മോഹൻലാലും മമ്മൂട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.ഇച്ചാക്ക എന്ന ക്യാപ്ഷനിട്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്.

മമ്മൂട്ടിയുടെ പോസ്റ്റിൽ അറ്റ് ലാൽസ് ന്യൂ ഹോം എന്നും. ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം വൈറലായി.

ഏതാണ്ട് 9000 ചതുരശ്ര അടിയിൽ നിർമിച്ചിട്ടുള്ള ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റാണ്. ഗസ്റ്റ് ലിവിങ്, ഡൈനിങ് റൂം, പൂജാ മുറി, പാൻട്രി കിച്ചൺ, വർക്കിങ് കിച്ചൺ, മേക്കപ്പ് റൂം, സ്റ്റാഫ് റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഫ്‌ളാറ്റിനകത്ത് ക്രമീകരിച്ചിട്ടുണ്ട്. നാല് ബെഡ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ കിച്ചണും പൂജാമുറിയും ഫ്‌ളാറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News