Rajasthan : ” പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണം ” ! വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

രാജസ്ഥാനിൽ (Rajasthan) വിവാദ പരാമർശവുമായി ബിജെപി നേതാവ്.പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന് മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജയുടെ ആഹ്വാനം. ഇതുവരെ അഞ്ചുപേരെ ഇത്തരത്തിൽ കൊന്നുവെന്നും അഹൂജ.രാജ്യത്ത് ഗോഹത്യയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്തായത്.

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.2017ലും 2018ലുമാണ് ഇവയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. അവയിലൊന്ന് ഗ്യാൻ ദേവ് അഹൂജ എംഎൽഎ ആയിരുന്ന രാംഗറിലാണ് നടന്നത്.

പെഹ്ലുഖാന്റെയും രഖ്ബർ ഖാന്റെയും കൊലപാതകങ്ങളാണ് രണ്ടെണ്ണമെന്ന് പറഞ്ഞ ബിജെപി നേതാവ് കൊല്ലപ്പെട്ട മറ്റ് മൂന്നുപേരുടെ പേര് പുറത്തുവിട്ടില്ല.

‘ഞാനവർക്ക് കൊല്ലാൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഞങ്ങൾ തന്നെ അവരെ രക്ഷിക്കുകയും ജാമ്യം വാങ്ങിക്കൊടുക്കുകയും ചെയ്യും. ഗ്യാൻ ദേവ് അഹൂജ വിഡിയോയിൽ പറയുന്നു.

പെഹ്ലുഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019ൽ വെറുതെവിട്ടെങ്കിലും അപ്പീൽ ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. രഖ്ബർ ഖാന്റെ കൊലപാതകത്തിൽ ഇപ്പോഴും വിചാരണ നടക്കുകയാണ്.വീഡിയോ വൈറലായതോടെ അഹൂജയ്‌ക്കെതിരെ വർഗീയ സംഘർഷം ആഹ്വാനം ചെയ്തതിന് പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News