നാടിന് പുതിയ സൂപ്പര്‍ വുമണ്‍: മിന്നല്‍ മിനി

സൂപ്പര്‍ ഹിറ്റായ മിന്നല്‍ മുരളിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മിന്നല്‍ മിനി.

മിന്നല്‍ മുരളിക്ക് പിന്നില്‍ ബേസില്‍ ജോസഫ് ആണെങ്കില്‍ നിരവധി കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടിലൂടെ വൈറലായ അരുണ്‍ രാജാണ് മിന്നല്‍ മിനിയുടെ പിന്നില്‍.

മിന്നല്‍ മുരളി സിനിമയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഫോട്ടോഷൂട്ടില്‍ മിന്നല്‍ എല്‍ക്കുമ്പോള്‍ ഒരു പെണ്‍കുട്ടിക്ക് സൂപ്പര്‍ പവറുകള്‍ ലഭിക്കുന്നതാണ് ആശയം.

തുടര്‍ന്ന് ചെറിയ കുട്ടികള്‍ ഉള്‍പ്പടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സംഭവങ്ങള്‍ക്കേതിരെ പ്രതികരിക്കുന്നത് ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

മീനാക്ഷി അനിലാണ് മിന്നല്‍ മിനിയായത്. അനന്തു കെ.പ്രകാശ്, രേവതി, കണ്ണകി എന്നിവരാണ് മറ്റു വേഷങ്ങള്‍ ചെയ്തത്.

സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫും പോസ്റ്റില്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്റ് ചെയ്തിരുന്നു.

സൂപ്പര്‍ പവര്‍ കിട്ടിയാല്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകും എന്ന് അരുണ്‍ പറയുന്നു. കൂടാതെ ഫോട്ടോകളിലൂടെ സമൂഹത്തിലെ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ‘ഫോട്ടോഗ്രഫി കണ്‍സെപ്റ്റ് യൂണിവേഴ്‌സ്’ തന്നെ സൃഷ്ടിക്കാനാണ് അരുണ്‍ രാജിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News