Gender Neutrality: ജന്‍ഡര്‍ ന്യൂട്രല്‍ വിഷയം; ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്; പിന്തുണച്ച് കെ മുരളീധരന്‍

ജന്‍ഡര്‍ ന്യൂട്രല്‍ ( Gender Neutrality) വിഷയത്തില്‍ മുസ്ലീം ലീഗിനെ പിന്തുണച്ച് കെ മുരളീധരന്‍ എം പി ( K Muraleedharan MP ). മുസ്ലീം ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്നും ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും തല തിരിഞ്ഞ പരിഷ്‌കാരമാണതെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം മുരളീധരന്റെ ഈ പരാമര്‍ശത്തോട് വലിയ വിയോജിപ്പാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ലീഗിന്റെ തെറ്റായ പരാമര്‍ശങ്ങളെ തിരുത്താതെ അത് തന്നെ ആവര്‍ത്തിക്കുകയാണ് മുരളീധരന്‍ ചെയ്യുന്നത് എന്നാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

ജെന്റര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍  ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി  പി.എം.എ. സലാം പറഞ്ഞത്.

ആൺ-പെൺ വ്യത്യാസമില്ലാതെ ഒരുമിച്ചിരുത്തിയാൽ കുട്ടികൾ വഴി തെറ്റും. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും, സ്വഭാവ ദൂഷ്യം ഉള്ളവരാകും, ജപ്പാൻ ഇതിന് ഉദാഹരണമാണ് ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു.

മതവിരുദ്ധമായത് കൊണ്ട് മാത്രമല്ല പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർക്കുന്നത് ധാർമിക മൂല്യങ്ങൾ ഇതിലൂടെ ഇല്ലാതാവുമെന്നും പി.എം.എ സലാം പറഞ്ഞു. . മതത്തിനപ്പുറം ധാര്‍മികതയുടെ പ്രശ്‌നമാണിത്. രക്ഷിതാക്കള്‍ക്ക് ഇതേക്കുറിച്ച്  ആശങ്കയുണ്ടെന്നും പി.എംഎ സലാം പറഞ്ഞിരുന്നു.

കൂടാതെ ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ വീണ്ടും വിവാദ പരാമർശവുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ ഡോ. എം കെ മുനീറും രംഗത്തെത്തിയിരുന്നു.  ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസ് എന്നും അദ്ദേഹം ചോദിച്ചു.

ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ ആൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും മുനീര്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News