Manish Sisodia : എ​ന്തി​നാ​ണ് മോ​ദി​ജി ഈ ​നാ​ട​കം…? പ​രി​ഹ​സി​ച്ച് മ​നീ​ഷ് സി​സോ​ദി​യ

സി​ബി​ഐ (CBI) ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ (Manish Sisodia). എ​ന്തി​നാ​ണ് ഈ ​നാ​ട​ക​മെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നി​ങ്ങ​ളു​ടെ എ​ല്ലാ റെ​യ്ഡു​ക​ളും പ​രാ​ജ​യ​പ്പെ​ട്ടു, ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​പ്പോ​ൾ മ​നീ​ഷ് സി​സോ​ദി​യ ക​ണ്ടു​കി​ട്ടാ​നി​ല്ലെ​ന്ന് കാ​ട്ടി നി​ങ്ങ​ൾ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. എ​ന്തി​നാ​ണ് മോ​ദി ജി ​ഈ നാ​ട​കം? ഡ​ൽ​ഹി​യി​ൽ ഞാ​ൻ സ്വ​ത​ന്ത്ര​മാ​യി ക​റ​ങ്ങു​ക​യാ​ണ്, എ​വി​ടേ​ക്ക് വ​ര​ണ​മെ​ന്ന് പ​റ​യൂ?- സി​സോ​ദി​യ ട്വീ​റ്റ് ചെ​യ്തു. ഹി​ന്ദി​യി​ലാ​യി​രു​ന്നു ട്വീ​റ്റ്.

സി​സോ​ദി​യ​ക്കും മ​റ്റ് 12 പ്ര​തി​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​ക​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തും സി​ബി​ഐ ത​ട​ഞ്ഞു. കേ​സി​ൽ സി​സോ​ദി​യ ഒ​ന്നാം പ്ര​തി​യാ​ണ്.

അതിനിടെ  ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ദില്ലിയിൽ വ്യാപക അറസ്റ്റ്.22 പേരെ അറസ്റ്റ് ചെയ്തു.നാല് ലക്ഷം രൂപയും പടികൂടി.കർണാടക, മഹാരാഷ്ട്ര ,യു പി എന്നിവിടങ്ങിൽ നടത്തിയ റെയിഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News